ടൈറ്റാനിയം അഴിമതി കേസിൽ ചെന്നിത്തലയുടെ സുരക്ഷ ത്രിശങ്കുവിലേക്ക്: കേസിൽ സിബിഐയെ കക്ഷി ചേർത്തു.

ടൈറ്റാനിയം അഴിമതി കേസിൽ ചെന്നിത്തലയുടെ സുരക്ഷ ത്രിശങ്കുവിലേക്ക്: കേസിൽ സിബിഐയെ കക്ഷി ചേർത്തു.
Oct 28, 2026 06:43 PM | By PointViews Editor

കൊച്ചി: കോടികളുടെ നഷ്ടം വരുത്തിയ ടൈറ്റാനിയം അഴിമതി കേസിൽ കഴിഞ്ഞ 12 വർഷമായി ഹൈക്കോടതിയുടെ സംരക്ഷണയിൽ ആശ്വസിച്ചു കഴിഞ്ഞിരുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇനി പ്രതിപക്ഷ നേതാവിനെ പോലെ ഓട്ടം തുടങ്ങും. മുൻപ് ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ ഫയൽ ചെയ്ത കേസിൽ( WPC 31497 of 2014) സിബിഐ യെ കക്ഷിചേർക്കാൻ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടു . ഇത് വരെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഹാജരാക്കാനും സിബിഐയോട് കോടതി നിർദേശിച്ചു.2019 ലാണ് സർക്കാർ ടൈറ്റാനിയം അഴിമതികേസ് സിബിഐ ക്കു കൈമാറിയത് . ഇതുവരെ ആയിട്ടും സിബിഐ യഥാർത്ഥ പരാതിക്കാരൻ ആയ സെബാസ്റ്റ്യൻ ജോർജിൻ്റെ അടുത്ത് ചെല്ലുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. എന്നാൽ സുരക്ഷ ചോദിച്ച് രമേശ് ചെന്നിത്തല 2014ൽ കോടതിയിലെത്തിയ സാഹചര്യം ഇന്നും ദുരൂഹമാണ്. ടൈറ്റാനിയം അഴിമതിക്കേസിൽ ഉമ്മൻ ചാണ്ടിയെ കുരുക്കാൻ സിപിഎം ശ്രമം നടത്തുന്നതിനിടയിലാണ് സുരക്ഷ തേടി അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായിരുന്ന ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചത്. വിജിലൻസ് കോടതിയിൽ ടൈറ്റാനിയം അഴിമതി കേസ് ഇഴഞ്ഞു നീങ്ങുന്നതിനിടയിൽ പാർട്ടിക്കുള്ളിലും ചില ഗ്രൂപ്പു കളികൾ നടന്നിരുന്നു. അതിലൊരു ഘട്ടത്തിലാണ് ചെന്നിത്തല പെട്ടെന്ന് നിയമസംരക്ഷണം തേടി ഹൈക്കോടതിയിലെത്തിയത്. താൻ ആഭ്യന്തര വകുപ്പു മന്ത്രി ആയിരിക്കുമ്പോൾ തൻ്റെ ഭരണത്തിന് കീഴിലുള്ള പൊലീസ് മന്ത്രിയായ തന്നെ അറസ്റ്റ് ചെയ്യാതിരിക്കാൻ സുരക്ഷതേടി ഹൈക്കോടതിയെ സമീപിച്ച രമേശ് ചെന്നിത്തലയുടെ നടപടി ഒരിടത്തും ചർച്ചയാകാതിരിക്കാനും ശ്രമമുണ്ടായി.

കേസ് ഇനി എല്ലാ ബുധനാഴ്ചയും കോടതിയുടെ പരിഗണനയ്ക്ക് വരും. ഇനി എന്താണ് അന്ന് രമേശ് ചെന്നിത്തല ചെയ്തതെന്ന് കൂടി പരിശോധിക്കാം.


ടൈറ്റാനിയം അഴിമതി കേസിനെ കുറിച്ച് ആദ്യ പരാതിക്കാരനായ സെബാസ്റ്റ്യൻ ജോർജ് വെളിപ്പെടുത്തുന്നു.

ഒന്നാം ഭാഗം

https://youtu.be/lPDukdrQFmg?si=I6x8f3cYVHodO3mN

ടൈറ്റാനിയം അഴിമതിക്കേസിൽ വിജിലൻസ് കോടതി ഉത്തരവുപ്രകാരമുള്ള അന്വേഷണം തുടരാൻ ആണ് ഹൈകോടതി അന്ന് അനുമതി നൽകിയത്. എന്നാൽ, കേസിൻറ ഭാഗമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ അറസ്‌റ്റ് ചെയ്യുന്നതും ചോദ്യം ചെയ്യുന്നതും മറ്റൊരു ഉത്തരവുവരെ നീട്ടിവെക്കണമെന്ന് ജസ്റ്റിസ് പി. ഉബൈദ് ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് പ്രകാരം ടൈറ്റാനിയം കേസിലെ തുടരന്വേഷണം തടയണമെ ന്നാവശ്യപ്പെട്ട് മുൻ കെപിസിസി പ്രസിഡൻറ് കൂടിയായ രമേശ് ചെന്നിത്തല നൽകിയ ഹരജി യിലാണ് സിംഗ്ൾബെഞ്ചിന്റെ ഉത്തരവ് നേടിയത്.


ടൈറ്റാനിയം അഴിമതി കേസിനെ കുറിച്ച് ആദ്യ പരാതിക്കാരനായ സെബാസ്റ്റ്യൻ ജോർജ് വെളിപ്പെടുത്തുന്നു.

രണ്ടാം ഭാഗം

 https://youtu.be/BY2KXBIw9ZE?si=8eZFwjTtIZID8CTf

തനിക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ തടയണമെന്ന ചെന്നിത്ത ലയുടെ ആവശ്യം കോടതി അനുവദിച്ചില്ല. അന്വേഷണം തടയാൻ നിർദേശിക്കാനാകി ല്ലെന്നും അത് തുടരട്ടേയെന്നും വ്യക്തമാക്കിയ കോടതി കേസിൽൽ ആരെയൊക്കെ പ്രതി ചേർക്കണം, ചേർക്കാതിരിക്കണം എന്നത് സംബന്ധിച്ച് അന്വേഷണ ഉ ദ്യോഗസ്‌ഥനോട് തീരുമാനമെ ടുക്കാനും നിർദേശിച്ചു..


ടൈറ്റാനിയം അഴിമതി കേസിനെ കുറിച്ച് ആദ്യ പരാതിക്കാരനായ സെബാസ്റ്റ്യൻ ജോർജ് വെളിപ്പെടുത്തുന്നു.

മൂന്നാം ഭാഗം

https://youtu.be/jbdSLF6rGZs?si=_DDe8iw-aVhii9ln

2005ൽതിരുവനന്തപുരത്തെ ട്രാവൻകൂർ ടൈറ്റാനിയം ഫാക്‌ടറിയിൽ മ ലിനീകരണ നിയന്ത്രണ പ്ലാൻറ് സ് ഥാപിച്ചതിൽ 256 കോടി രൂപയൂ ടെ അഴിമതി നടന്നെന്ന് ആരോ പിച്ചാണ് എതിർകക്ഷികളായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി മാരായ രമേശ് ചെന്നിത്തല, വി. കെ. ഇബ്രാഹിംകുഞ്ഞ് എന്നിവര ടക്കമുള്ളവരെ പ്രതി ചേർത്ത് അ ന്വേഷണത്തിന് മാസങ്ങൾക്ക് മു മ്പ് വിജിലൻസ് കോടതി ഉത്തര വിട്ടത്.

ടൈറ്റാനിയം അഴിമതി കേസിനെ കുറിച്ച് ആദ്യ പരാതിക്കാരനായ സെബാസ്റ്റ്യൻ ജോർജ് വെളിപ്പെടുത്തുന്നു.

നാലാം ഭാഗം


https://youtu.be/AYoWU5HCTyU?si=awXAcywfcHRKFwYi

കെപിസിസി പ്രസിഡൻറ് എന്നനിലയിൽ ഗൂഢാലോചന യിൽ പങ്കെടുത്തു എന്ന ആരോപണം അടിസ്‌ഥാന രഹിതമാണെന്നാണ് ചെന്നിത്തലയുടെ വാദം. കെപിസിസി പ്രസിഡൻറായി ചു മതലയേൽക്കുന്നതിന് 41 ദിവസം മുമ്പാണ് പ്ലാൻറ് സ്‌ഥാപിക്കാൻ സർക്കാർ ഭരണാനുമതി നൽകിയത്. അതിനാൽ കുറ്റകൃത്യത്തിൽ പങ്കില്ലെന്നും തനിക്കെതിരായ നടപടി റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം. എന്നാൽ, പ്രസിഡൻറായതും പ്ലാൻറിന് ഭരണാനുമതി ല ഭിച്ചതുമായ സുപ്രധാന കാര്യങ്ങളും അവ സംബന്ധിച്ച ബന്ധങ്ങ ളുമെല്ലാം വിജിലൻസ് ഉദ്യോഗസ് ഥൻ തന്നെ അന്വേഷിക്കട്ടേയെന്നായിരുന്നു കോടതി നിർദേശിച്ചത്, വീണ്ടും ഇപ്പോൾ ആഭ്യന്തര മന്ത്രിയായി ചുമതല വഹിക്കുമ്പോൾ ആണ് വീണ്ടും ടൈറ്റാനിയം കേസ് ഉയർന്ന് വരുന്നത്. ചെന്നിത്തല വീണ്ടും കോടതിയെ സമീപിക്കുമോ അതോ നേരിടുമോ? കണ്ടറിയാമിനി.

Chennithala's security in the titanium corruption case is at a standstill: CBI has been made a party in the case.

Related Stories
ബദൽ പാത: വയനാടിന്റെ യാത്രാദുരിതത്തിന് അടിയന്തര പരിഹാരം വേണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി.

Oct 27, 2026 03:54 PM

ബദൽ പാത: വയനാടിന്റെ യാത്രാദുരിതത്തിന് അടിയന്തര പരിഹാരം വേണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി.

ബദൽ പാത: വയനാടിന്റെ യാത്രാദുരിതത്തിന് അടിയന്തര പരിഹാരം വേണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം...

Read More >>
കണ്ണവത്ത് ബോംബ് സ്ഫോടനം

Oct 26, 2026 02:37 PM

കണ്ണവത്ത് ബോംബ് സ്ഫോടനം

കണ്ണവത്ത് ബോംബ്...

Read More >>
വെറും 21,000 രൂപ കവർച്ച ചെയ്യാൻ മൂന്നു കാറിൽ 13 പേർ മൂന്ന് ജില്ലകളിലും രണ്ട് സംസ്ഥാനങ്ങളിലും ലക്ഷങ്ങൾ മുടക്കി കറങ്ങി നടന്നോ???!!!!

Oct 26, 2026 11:44 AM

വെറും 21,000 രൂപ കവർച്ച ചെയ്യാൻ മൂന്നു കാറിൽ 13 പേർ മൂന്ന് ജില്ലകളിലും രണ്ട് സംസ്ഥാനങ്ങളിലും ലക്ഷങ്ങൾ മുടക്കി കറങ്ങി നടന്നോ???!!!!

വെറും 21,000 രൂപ കവർച്ച ചെയ്യാൻ മൂന്നു കാറിൽ 13 പേർ മൂന്ന് ജില്ലകളിലും രണ്ട് സംസ്ഥാനങ്ങളിലും ലക്ഷങ്ങൾ മുടക്കി കറങ്ങി...

Read More >>
ടൈറ്റാനിയം അഴിമതി: ചെന്നിത്തല നൽകിയ കേസ് 28 ന് പരിഗണിക്കും. സംരക്ഷണം നഷ്ടമായാൽ സിബിഐയും ഇഡിയും എത്താനും സാധ്യത

Oct 24, 2026 11:23 AM

ടൈറ്റാനിയം അഴിമതി: ചെന്നിത്തല നൽകിയ കേസ് 28 ന് പരിഗണിക്കും. സംരക്ഷണം നഷ്ടമായാൽ സിബിഐയും ഇഡിയും എത്താനും സാധ്യത

ടൈറ്റാനിയം അഴിമതി: ചെന്നിത്തല നൽകിയ കേസ് 28 ന് പരിഗണിക്കും. സംരക്ഷണം നഷ്ടമായാൽ സിബിഐയും ഇഡിയും എത്താനും...

Read More >>
നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകർ എസ്ഐആർ വിരുദ്ധ പ്രക്ഷോഭത്തിൽ! പരകാല പ്രഭാകർ മണ്ടനാണോ?

Oct 23, 2026 02:10 PM

നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകർ എസ്ഐആർ വിരുദ്ധ പ്രക്ഷോഭത്തിൽ! പരകാല പ്രഭാകർ മണ്ടനാണോ?

നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകർ എസ്ഐആർ വിരുദ്ധ പ്രക്ഷോഭത്തിൽ! പരകാല പ്രഭാകർ...

Read More >>
ലേബർ കോഡ്: കേരളത്തിൻ്റെ റിപ്പോർട്ട് 10 ദിവസത്തിനകം. എന്താണ് ലേബർ കോഡ് ?

Oct 23, 2026 11:54 AM

ലേബർ കോഡ്: കേരളത്തിൻ്റെ റിപ്പോർട്ട് 10 ദിവസത്തിനകം. എന്താണ് ലേബർ കോഡ് ?

ലേബർ കോഡ്: കേരളത്തിൻ്റെ റിപ്പോർട്ട് 10 ദിവസത്തിനകം. എന്താണ് ലേബർ കോഡ്...

Read More >>
Top Stories